പള്ളുരുത്തി: കടലാക്രമണ ഭീതി നേരിടുന്ന ചെല്ലാനം പ്രദേശം ഇറിഗേഷൻ വകുപ്പ് ഓവർസിയർ പോളും സംഘവും ഇന്നലെ സന്ദർശിച്ചു.എന്നാൽ സ്ഥലം എം. എൽ.എ യോ പഞ്ചായത്ത് പ്രസിഡന്റോ സ്ഥലത്ത് എത്തിയില്ലെന്ന് പരാതിയുണ്ടായി. ഇന്നലെയും തീരത്ത്കടലാക്രമണം രൂക്ഷമായിരുന്നു.കടൽ വെള്ളം ഇപ്പോഴും വീടുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്.ജിയോ ട്യൂബും ബാഗും മറികടന്നാണ് കടൽവെള്ളം വീടുകളിലേക്ക് കയറുന്നത്.പലർക്കും ഇന്നലെയും മൽസ്യബന്ധനത്തിന് പോകാൻ കഴിഞ്ഞില്ല.