ആലുവ: 165 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന് കീഴിലെ ശാഖ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന യൂണിയൻ തല ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ഇന്ന് വൈകിട്ട് അഞ്ചിന് ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ എന്നിവർ സംസാരിക്കും.