ആലുവ: പൊലീസ് സേനയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ കൊടും കുറ്റവാളികൾ ഒന്നാം സ്ഥാനക്കാരായ സാഹചര്യത്തിൽ ലിസ്റ്റ് റദ്ദാക്കണമെന്നും വിശദാംശങ്ങൾ കേന്ദ്ര സേനയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കേരള കോൺഗ്രസ് ചെയർമാനും യു.ഡി.എഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ ആവശ്യപ്പെട്ടു. കൊടും കുറ്റവാളികൾ പൊലീസ് സേനയിൽ കടന്നുകൂടാൻ അനുവദിക്കരുത്. ഇത്തരത്തിൽ പലപ്പോഴായി കടന്നുകൂടിയവരാണ് പൊലീസ് സേനയിലെ ഇന്നുള്ള ക്രിമിനലുകളെന്നും അദ്ദേഹം ആരോപിച്ചു.