കോതമംഗലം : സ്വന്തം ചിറകിൽ പറക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുന്ന എന്റെ നാടിന്റെ പൂമ്പാറ്റ പദ്ധതിക്ക് കോതമംഗലത്ത് തുടക്കം കുറിച്ചു. കായിക കേരളത്തിന്റെ കുതിപ്പിന് ഊർജം പകരുന്ന സെന്റ് ജോർജ് ഗ്രൗണ്ടിൽ പൂമ്പാറ്റ പദ്ധതി തുടങ്ങിയപ്പോൾ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ചുവടുവയ്പ്പായി അത് മാറുകയായിരുന്നു.
കോതമംഗലത്തെയും പരിസരത്തെയും സ്‌കൂളുകളിലെ എട്ടുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾക്കാണ് നൂറ്റിയൊന്ന് സൈക്കിളുകൾ സൗജന്യമായി പൂമ്പാറ്റ പദ്ധതിയിലൂടെ നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. കെ.പി. കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. എന്റെ നാട് ഹൈപവർ കമ്മിറ്റി അംഗങ്ങളായ ജോർജ് അമ്പാട്ട്, ജിജോ കുര്യൈയ്പ്, സി.കെ. സത്യൻ, പി. പ്രകാശ്, എം.യു. ബേബി, ഉഷാ ബാലൻ എന്നിവർ പങ്കെടുത്തു. വനിതകൾക്ക് ടൂ വീലർ വാങ്ങാൻ പലിശരഹിത വായ്പ, സൗജന്യമായി ഡ്രൈവിംഗ് പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമായി നൽകുമെന്ന് ചെയർമാൻ അറിയിച്ചു.