മൂവാറ്റുപുഴ: കിഴക്കേക്കര തൃക്ക നരസിംഹസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ഷേത്രശ്രീകോവിൽ നവീകരണത്തിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു വരുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് ക്ഷേത്രത്തിലെത്തിയത്. സമിതി വൈസ് പ്രസിഡന്റ് ലിനേഷ് പങ്കജാക്ഷൻ ഉപഹാരം നൽകി. സമിതി പ്രസിഡന്റ് പി.ആർ. രാജൻ, ഉപദേശക സമിതി അംഗം എൻ.പി. ജയൻ, സെക്രട്ടറി രാജേഷ്.ജി, ഖജാൻജി മനോജ്.എസ്., മുൻ പ്രസിഡന്റ് എം.എസ്. രഘുനാഥ്, ജി. ലാലു, മേൽശാന്തി വിബീഷ് എന്നിവർ പങ്കെടുത്തു. ചിരപുരാതന ദേശക്ഷേത്രമായ തൃക്ക നവീകരണത്തിന്റെ പാതയിലാണ്. ചിറ, ഉപദേവ ക്ഷേത്രങ്ങൾ, ഓഡിറ്റോറിയം ചുറ്റുമതിൽ തുടങ്ങിയവയുടെ നിർമ്മാണം ഭാഗികമായി പൂർത്തിയായി.