കൊച്ചി: എറണാകുളം കൃഷി വിജ്ഞാനകേന്ദ്രം കരിമീൻ കുഞ്ഞുങ്ങളെ സ്ഥിരമായി വിപണനം ചെയ്യുന്നു. ഹൈക്കോടതി ജംഗ്ഷനടുത്ത് ഗോശ്രീ റോഡിലുള്ള കേന്ദ്രസമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിലെ കെ.വി.കെ വിപണന കേന്ദ്രത്തിലൂടെയാണ് വിതരണം. നാലുമുതൽ ഏഴു സെന്റിമീറ്റർവരെ വലിപ്പമുള്ള 50 കുഞ്ഞുങ്ങളടങ്ങിയ ഓക്സിജൻ നിറച്ച ഒരു പാക്കറ്റിന് 575 രൂപയാണ് വില. കരിമീൻ ഓരു ജലത്തിലും ശുദ്ധജലത്തിലും വളരും എന്നതിനാൽ പ്രത്യേകം പാക്കറ്റുകൾ ലഭ്യമാണ്. വിപണന കേന്ദ്രത്തിൽ നേരിട്ടോ കെ.വി.കെയുടെ ബാങ്ക് അക്കൗണ്ടിലോ (Account No : 34400988082 IFSC : SBIN0016860) മുഴുവൻ പണവുമടച്ച് ബുക്ക് ചെയ്യുന്നവർക്ക് എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച രാവിലെ 11 മുതൽ കുഞ്ഞുങ്ങളെ ലഭിക്കും. ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നവർ പണമടച്ച വിവരവും ഓരു ജലത്തിലാണോ ശുദ്ധജലത്തിലാണോ കുഞ്ഞുങ്ങളെ ആവശ്യം എന്ന കാര്യവും 8281757450 എന്ന നമ്പറിൽ അറിയിക്കണം, വിതരണം നടത്തുന്ന ദിവസം രസീതുമായി എത്തണം. ദിവസേന ബുക്കിംഗ് സ്വീകരിക്കും.