മൂവാറ്റുപുഴ: മദ്രസയിൽ പോകുകയായിരുന്ന പത്തുവയസുകാരനെ തെരുവുനായ ആക്രമിച്ചു. കാവുംകര കണ്ടത്തിൽ പുത്തൻപുര ആദിലിന്റെ നേരെ പാഞ്ഞെത്തിയ നായ ബാഗ് കടിച്ചെടുത്തു. നാട്ടുകാർ ഓടിയെത്തി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. മാർക്കറ്റ് ബസ് സ്റ്റാന്റിനു സമീപംവച്ചായിരുന്നു സംഭവം. ഇവിടടം കേന്ദ്രീകരിച്ച് തെരുവുനായശല്യം രൂക്ഷമായിരിക്കുകയാണ്‌.