മൂവാറ്റുപുഴ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ചിങ്ങം ഒന്നിന് കർഷകദിനമായി ആചരിക്കും. നെല്ല്, തെങ്ങ്, പച്ചക്കറി, സമ്മിശ്രകൃഷി എന്നിവയിൽ മികച്ച കർഷകരെ അന്ന് ആദരിക്കും. ഇതിലേക്ക് തിരഞ്ഞെടുക്കുന്നതിലേയ്ക്ക് കല്ലൂർക്കാട് പഞ്ചായത്തിലെ കർഷകരിൽനിന്ന് 30ന് വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. തെങ്ങ് കൃഷിപരിപാലന പദ്ധതിപ്രകാരം തെങ്ങിൻ തടമെടുത്ത് പുതയിടുകയും ജൈവരാസവള പ്രയോഗം ചെയ്തിട്ടുളള കർഷകർ ധനസഹായത്തിനായി കൃഷിഭവനിൽ ആഗസ്റ്റ് 9 വൈകിട്ട് നാലുവരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ പ്രവൃത്തിസമയങ്ങളിൽ കൃഷിഭവനിൽ നിന്ന് ലഭിക്കും.