മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണസംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുത്തു. പി.എ. അനിൽകുമാർ, സി.പി. ജോയി, കെ.എ. നവാസ്, യു.ആർ. ബാബു, വി.കെ. മണി, വി.കെ. വിജയൻ, സജി ഏലിയാസ്, കെ.എ. സനീർ, കെ.ജി. സത്യൻ, ജയശ്രീ ശ്രീധരൻ, വിദ്യ പ്രസാദ്, പി.ജി. ശാന്ത, എം.കെ. സന്തോഷ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.