മൂവാറ്റുപുഴ: ചാന്ദ്രദിനത്തോടനുബന്ധിച്ച് പായിപ്ര ഗവ. യു പി സ്കൂളിൽ വിപുലമായ പരിപാടികൾക്ക് തുടക്കമായി. ബഹിരാകാശ വാഹനമായ അപ്പോളോ 11 ന്റെ മാതൃകയിൽ ചാന്ദ്രമനുഷ്യൻ വന്നിറങ്ങിയത് കുട്ടികൾക്ക് കൗതുകമായി. ചാന്ദ്രമനുഷ്യനുമായി നടത്തിയ അഭിമുഖത്തിലൂടെ ചാന്ദ്രയാത്രയെക്കുറിച്ചും ചന്ദ്രനെക്കുറിച്ചുമുള്ള കൂടുതൽ അറിവുകൾ കുട്ടികൾക്ക് പങ്കുവെക്കാൻ സാധിച്ചു. സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ അമ്പിളി മാമനിലേക്ക് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.ചന്ദ്രന്റെ മാതൃക നിർമ്മിക്കുകയും ഒപ്പം കുട്ടികൾ ഒരുമിച്ച് കൂടുകയും ചെയ്തു.
സ്കൂളിൽ നടന്ന ചാന്ദ്രദിനാഘോഷം പഞ്ചായത്ത് മെമ്പർ നസീമ സുനിലും കൊളാഷ് പ്രദർശനം പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരിമോളവും ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ ചാന്ദ്രദിന സന്ദേശം നൽകി. പി.ടി.എ അംഗങ്ങളായ പി.ഇ. നൗഷാദ്, പി.എം. സലാം, മാതൃസംഘം ചെയർപേഴ്സൺ നിഷ മുഹമ്മദ് എന്നിവർ സംസാരിച്ചു. കെ.എം. നൗഫൽ, കെ.എം. മുഹ്സിന, സെലീന. എ, കെ.എം. ലിബിന, അനീസ കെ.എം, സുമയ്യ മൈതീൻ, വി.എം. പ്രിയ,സുൽഫിന കെ.എം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്ന് ക്വിസ് മത്സരം, വീഡിയോ പ്രദർശനം, നിറം നൽകൽ എന്നിവ നടക്കും.