cpm
അങ്കമാലി നഗരസഭാ കൗൺസിലർ അഭിലാഷ് ജോസഫിനെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ യോഗം അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി:നഗരസഭ കൗൺസിലറെ ഒട്ടോ ഡ്രൈവർ മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ച് സി. പി.എം ന്റെ നേതൃത്വത്തിൽ ടൗണിൽപ്രതിക്ഷേധ പ്രകടനം നടത്തി.നഗരസഭാ കൗൺസിലർ അഭിലാഷിനാണ് മർദ്ദനമേറ്റത്.
നഗരസഭ ഓഫീസിലെത്തിയ അഭിലാഷ് ജോസഫിന് പനിയെ തുടർന്ന് ദേഹാസ്വസ്ഥം അനുഭപ്പെട്ടു ,തുടർന്ന് താലൂക്ക് ആശുപത്രിയിൽ പോകുവാൻ നഗരസഭകാര്യാലയത്തിന് സമീപമുള്ള കെ. എസ്. ആർ ടി.സി.സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ കയറിയെങ്കിലും ഇപ്പോൾ പോകുവാൻ സാധിക്കുകയില്ലെന്ന് പറഞ്ഞ് ഡ്രൈവർ ഇറക്കി വിടുവാൻ ശ്രമിച്ച്ത് ചോദ്യംചെയ്ത അഭിലാഷിനെ ഓട്ടോ ഡ്രൈവർ ജിജിൻ മർദ്ദിക്കുകയായിരുന്നു.ശനിയാഴ്ച്ച വൈകിട്ട് 5.45 മണിയോടുകൂടിയാണ് സംഭവം. മർദ്ദനത്തിൽ അവശനായ കൗൺസിലർ അഭിലാഷിനെ എൽ. എഫ്.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞെത്തിയ സി.പി.ഐ.(എം) പ്രവർത്തകരും, കൗൺസിലർമാരും,ഡി.വൈ.എഫ്. ഐ പ്രവർത്തകരും ചേർന്ന് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന പ്രതിഷേധയോഗം സി.പി.ഐ.(എം) അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറിമാരായ കെ.ഐ.കുര്യാക്കോസ്, എം.കെ.റോയി, ഡി. വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ.ബിബിൻ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.