bhavana
മാനാറി ഭാവനലെെബ്രറിയുടെ നേതൃത്വത്തിൽ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മാനാറി ഭാവന ലെെബ്രറിയുടെ നേതൃത്വത്തിൽ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലെെബ്രറി പ്രസിഡന്റ് കെ. എം. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ഷമീർ സ്വാഗതം പറഞ്ഞു. റോബിൻസൺ നേത്ര ചികത്സാ പദ്ധതി വിശദീകരിച്ചു. ഡോ. റെനി സക്കറിയ, ബാവിൻ , ലേഖ, സച്ചിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി..