മൂവാറ്റുപുഴ: മാനാറി ഭാവന ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പാറപ്പാട്ട് മുരളീധരൻ നായർ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലെെബ്രറി പ്രസിഡന്റ് കെ.എം. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ലെെബ്രറി കമ്മറ്റി അംഗം കെ.എൻ. മോഹനൻ സ്വാഗതം പറഞ്ഞു. ജില്ലാ ലെെബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.പി. രാമചന്ദ്രൻ മുരളീധരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി എൻഡോമെന്റ് വിതരണം ചെയ്തു. വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ, എം.എസ്. ശ്രീധരൻ, സുമ ഗോപി എന്നിവർ സംസാരിച്ചു.