kunjithi-bank
കുഞ്ഞിത്തൈ സഹകരണ ബാങ്ക് കെയർഹോം പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു നിർവഹിക്കുന്നു.

പറവൂർ : പ്രളയബാധിതർക്ക് കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്കിന് കെയർഹോം പദ്ധതിയിൽ നിർമ്മാണ ചുമതല നൽകിയ അഞ്ചു വീടുകളും പൂർത്തീകരിച്ചു. അഞ്ചാമത്തെ വീടിന്റെ താക്കോൽ കരിച്ചേരി ആഗ്നസ് റോച്ചക്ക് ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു നൽകി. വാർഡ് മെമ്പർ സി.ബി. ബിജി അദ്ധ്യക്ഷത വഹിച്ചു. അനിൽ ഏലിയാസ്, ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ്ജ് തച്ചിലകത്ത്, എ.എസ്. രാകേഷ്, ലെനിൻ കലാധരൻ, മേഴ്സി ജോണി, ഇന്ദിരദേവി, എ.ഡി. ജോഷി, ബാങ്ക് സെക്രട്ടറി ടി.എൻ. ലസിത തുടങ്ങിയവർ പങ്കെടത്തു.