പറവൂർ : കാലടി സംസ്കൃതം യൂണിവേഴ്സിറ്റി വേദാന്ത വിഭാഗവും പറവൂർ ആർട്ട് ആൻഡ് മൈൻഡ് ഗാലറി മ്യൂറൽ പെയിന്റിംഗ് സ്റ്റഡി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീശങ്കരം 2019 ചിത്രപ്രദർശനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ ധർമ്മരാജ് അടാട്ട് അദ്ധ്യക്ഷത വഹിച്ചു. ശ്രീ ശങ്കരന്റെ ജീവിതത്തിലെ 31 മുഹൂർത്തങ്ങൾ ഉൾപ്പടെ എണ്ണച്ചായ ചിത്രങ്ങളുടെ വലിയൊരു ശേഖരമാണ് പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്. ദർശനം ,വേദാന്തം, മാനവികത എന്ന വിഷയത്തിൽ നടന്ന സെമിനാർ പ്രൊഫ പി.വി. രാമൻകുട്ടി, ഡോ. കെ. മുത്തുലക്ഷ്മി, പ്രൊഫ. സാജു തുരുത്തിൽ എന്നിവർ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ രമേഷ് ഡി കുറുപ്പ്, ഡെന്നി തോമസ്, വത്സല പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. പറവൂർ കുറ്റിച്ചിറപ്പാടം ആർട്ട് ആൻഡ് മൈൻഡ് ഗാലറിയിൽ ഒരുക്കിയ പ്രദർശനം അടുത്ത മാസം അഞ്ചു വരെയാണ്.