silayittu-
മുസിരിസ് പദ്ധതിയിൽ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നിർമ്മിക്കുന്ന പള്ളിമേടയ്ക്ക് വി.ഡി. സതീശൻ എം.എൽ.എ ശിലയിടുന്നു.

പറവൂർ: മുസിരിസ് പൈതൃക സംരക്ഷണ പദ്ധതി ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നിർമിക്കുന്ന പള്ളിമേടയ്ക്ക് വി.ഡി. സതീശൻ എം.എൽ.എ ശിലയിട്ടു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആശീർവദിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. തോമസ് കോളരിക്കൽ, മുസിരിസ് പ്രൊജക്ട് മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത സ്റ്റാലിൻ, ടൈറ്റസ് ഗോതുരുത്ത് തുടങ്ങിയവർ സംസാരിച്ചു. നിലവിലെ പള്ളിമേട മുസിരിസ് പദ്ധതിപ്രകാരം ചവിട്ടുനാടക മ്യൂസിയമാക്കുന്നതിനാലാണ് പുതിയ പള്ളിമേട നിർമിക്കുന്നത്. 2.2 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.