പറവൂർ : ഹരിത കേരള മിഷന്റെ ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര കൃഷി ഓഫീസർ നീതു പച്ചക്കറി തൈ പരിചരണ ബോധവത്കരണ ക്ളാസെടുത്തു. ചിറ്റാറ്റുകര കൃഷി ഓഫീസർ സിമ്മി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രമാദേവി, ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, സെക്രട്ടറി ടി.ജി. മിനി, ഉഷ ജോഷി തുടങ്ങിയവർ സംസാരിച്ചു. ബാങ്കിൽ രജിസ്റ്റർ ചെയ്ത 500 കർഷകർക്കും മുപ്പത് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്ന ബാങ്കിന്റെ കീഴിലുള്ള ഗ്രൂപ്പുകൾക്കുമാണ് പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈക്കളും വളവും വിതരണം ചെയ്യുന്നത്.