കൊച്ചി: ജി.എസ്.ടി ഏകീകരിക്കാനുള്ള നീക്കം കേരള ഭാഗ്യക്കുറിയെ തകർക്കുമെന്ന്കാണിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി സംസ്ഥാന കൺവീനർ പി.ആർ ജയപ്രകാശ് നിവേദനം നൽകി. ഇതര സംസ്ഥാന ലോട്ടറി മാഫിയയ്ക്ക് സഹായകമാകുന്ന തീരുമാനമാണ് ഇത് . കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കാമെന്നും പ്രശ്‌നത്തിൽ ഇടപെടാമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകിയതായി ജയപ്രകാശ് അറിയിച്ചു. നിവേദകസംഘത്തിൽ ബാബു കടമക്കുടി, ഷാജി ഇടപ്പള്ളി (എ.ഐ.ടി.യു.സി),​ പി.വി പ്രസാദ്,​ വി.ടി സേവ്യർ (ഐ.എൻ.ടി.യു.സി), പി.ജെ മനോജ് (സി.ഐ.ടി.യു),​ ജോർജ് കോട്ടൂർ (കെ.ടി.യു.സി.എം),​ എസ്.മുരുകേശ് (കെ.എൽ.ടി.എ) എന്നിവരുമുണ്ടായി​രുന്നു.