pramod-maliankara
നന്ത്യാട്ടുകുന്നം എസ്.എൻ.വി. സ്കൂളിലെ അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയെ വിദ്യാർത്ഥികൾ ആദരിക്കുന്നു.

പറവൂർ : ജെ.ഡി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അദ്ധ്യാപക കലാശ്രീ പുരസ്കാരം ലഭിച്ച നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിലെ ഹയർ സെക്കൻഡറി അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയെ വിദ്യാർത്ഥികൾ ആദരിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ അദ്ധ്യാപകനെ പൊന്നാട ആണിയിച്ചാണ് ആദരിച്ചത്. സ്കൂളിലെ വിദ്യാർത്ഥികൾ തന്നെയാണ് അദ്ധ്യാപകനെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.പി. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളായ ആയ സുമയ്യ, സ്മൃതി കെ. അനിൽ, അമൽ കൃഷ്ണ, ജീസ് മോൻ ഷിബു, അഭിജിത്ത് കെ.പി, പവൻ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.