കൊച്ചി: മേഴ്‌സി ഡാരിയൻ സന്യാസ സഭ (കാരുണ്യമാതാ) 800 വർഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിന്ന ജൂബിലിയുടെയും ഫ്രാൻസിസ് മാർപാപ്പ അനുവദിച്ച ദണ്ഡവിമോചന വർഷത്തിന്റെയും സമാപനം 28ന് വൈകിട്ട് 5.30ന് വല്ലാർപാടം ബസിലിക്കയിൽ നടക്കും. മെത്രാപ്പൊലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെയും ഡോ. ജോസഫ് കരിയിലിന്റെയും ഡോ. ജോസഫ് കരിക്കാശേരിയുടെയും ഡോ. ജെയിംസ് ആനാംപറമ്പിലിന്റെയും സാന്നിദ്ധ്യത്തിൽ അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബാനയോടെയാണ് സമാപനം. ഇന്ന് മുതൽ 27 വരെ വൈകിട്ട് 5.30ന് വല്ലാർപാടം ബസിലിക്കയിൽ പ്രത്യേക ദണ്ഡവിമോചന പ്രാർത്ഥനശുശ്രൂഷ നടക്കും. ജൂബിലി സമാപനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ തലകെട്ടി, ഇന്ത്യൻ മെർസഡാരിയൻ മിഷൻ ഡെലിഗേറ്റ് സുപ്പീരിയർ ഫാ. ജോസ്. പി. മരിയാപുരം എന്നിവർ അറിയിച്ചു.