കൊച്ചി: വടയാർ ശശിയുടെ സ്നേഹക്കൂട് എന്ന ചെറുകഥാ സമാഹാരം കേരള സാഹിത്യ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് കെ.എൽ മോഹനവർമ്മ പുസ്കത്തിന്റെ കോപ്പി ശ്രീകുമാരി രാമചന്ദ്രന് നൽകി പ്രകാശിപ്പിച്ചു. ഇ.കെ മുരളീധരൻ,​ കെ.എ. ഉണ്ണിത്താൻ,​ വടയാർ ശശി,​ കലൂർ ഉണ്ണിക്കൃഷ്ണൻ,​ മാധവൻകുട്ടി ആറ്റാഞ്ചേരി,​ കെ.എക്സ്. ലൂയിസ്,​ മൃണാലിനി എന്നിവർ സംസാരിച്ചു.