മൂവാറ്റുപുഴ: തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് 28ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സഹകരണ മുന്നണി സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൃക്കളത്തൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ പി.ആർ.. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.കെ. നീലകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ മുഖ്യ പ്രഭാഷണം നടത്തി. കെ.എൻ. ജയപ്രകാശ്, കെ.എസ്. റഷീദ്, വി.ആർ. ശാലിനി, ആർ.സുകുമാരൻ, വി.എം.നവാസ്, വി.കെ. അജിതൻ, ഒ.കെ. മോഹനൻ, ബാബു ബേബി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. നീലകണ്ഠൻ നായർ (ചെയർമാൻ) ആർ. സുകുമാരൻ (സെക്രട്ടറി), വി.കെ. അജിതൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 251 പേരടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.