മൂവാറ്റുപുഴ: മുവാറ്റുപുഴവിദ്യാഭ്യാസ ഉപജില്ലയിൽ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളെ എ.ഇ.ഒ യുടെയും എച്ച്.എം ഫോറത്തിന്റെയും നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.വിജയ സ്വാഗതം പറഞ്ഞു. ഡയറ്റ് ലക്ചറർ അജി ഡി.പി മുഖ്യ പ്രഭാഷണം നടത്തി.സ്കോളർഷിപ്പ് പരീക്ഷകൾക്ക് നേതൃത്വം നൽകിയ അദ്ധ്യാപകരായ കെ.എം നൗഫൽ, ദീപ.എ.ബി, കെ.എസ് ഷെജില എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് ആദരിച്ചു. ഡാൻറി.ജെ, ദയൻ.ഇ.ജി എന്നിവർ സംസാരിച്ചു.ജില്ലയിൽ സ്കോളർഷിപ്പ് നേടിയ ഉപജില്ലകളിൽ മുവാറ്റുപുഴ ഉപജില്ലക്കാണ് രണ്ടാംസ്ഥാനം.25 കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പും നേടുകയുണ്ടായി.എച്ച്.എം.ഫോറം സെക്രട്ടറി എം.കെ.മുഹമ്മദ് നന്ദി പറഞ്ഞു.