പെരുമ്പാവൂർ: കോളേജ് കാമ്പസുകളിൽ എസ്.എഫ്‌.ഐ അക്രമം അവസാനിപ്പിക്കുക, പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക, കേരള പബ്ലിക് സർവീസ് കമ്മിഷനിൽ നടക്കുന്ന ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പോൾ പാത്തിക്കൽ അദ്ധ്യക്ഷതവഹിച്ചു. ജോജി ജേക്കബ്, ആഷിഫ് വാരികാടൻ, അബ്ദുൽ നിസാർ, സി. കെ മുനീർ, ബിലാൽ കടവിൽ , ഷിഹാബ് പള്ളിക്കൽ, സനോഷ് മത്തായി, കമൽ ശശി, ജിബിൻ ജോണി, ചെറിയാൻ ജോർജ് എന്നിവർ നേതൃത്വം നൽകി.