പെരുമ്പാവൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു വട്ടിപ്പൂവ് ജൈവ പുഷ്പകൃഷിയുടെ ഉദ്ഘാടനം വാഴക്കുളം പുന്നേക്കാട് സി.പി.എം പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി. എം സലിം നിർവഹിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പദാസ്, ജുബൈരിയ ഐസക്, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ, അബ്ദുൾ കരീം, ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് കെ.കെ. സുകു, പി. എം നാസർ , വിജി സണ്ണി, താഹിറ നാസർ എന്നിവർ എന്നിവർ പങ്കെടുത്തു.