a-padmakumar
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഇരിങ്ങോൾകാവ് സന്ദർശിക്കുന്നു

പെരുമ്പാവൂർ: ശബരിമല അടക്കമുള്ള ദേവസ്വം ക്ഷേത്ര ഭൂമികളിലെ കൈയേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. ഇരിങ്ങോൾ കാവിലെത്തിയ അദ്ദേഹം ഇവിടത്തെ കൈയേറ്റം തടയാൻ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാനും അയ്യപ്പഭക്തരുടെ ഇടത്താവളമായ കീഴില്ലം മഹാദേവ ക്ഷേത്രത്തിൽ ഹാൾ, ശൗചാലയ സമുച്ചയം, മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിനും തീരുമാനമായതായി അദ്ദേഹം പറഞ്ഞു.
കീഴില്ലം മഹാദേവ ക്ഷേത്രം, ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം, ആൽപ്പാറ ക്ഷേത്രം, പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി. ജവഹർ പൊന്നാടഅണിയിച്ച് സ്വീകരിച്ചു. സെക്രട്ടറി വി.എൻ. ഗോപാലകൃഷ്ണൻ സംസാരിച്ചു. ഇരിങ്ങോൾകാവ് ഭഗവതി ക്ഷേത്രത്തിൽ ഉപദേശകസമിതി സെക്രട്ടറി എം.പി. സദാനന്ദനും ആൽപ്പാറ ക്ഷേത്രത്തിൽ സമിതി പ്രസിഡന്റ് സി.കെ. രാമകൃഷ്ണനും കീഴില്ലം മഹാദേവ ക്ഷേത്രത്തിൽ സമിതി പ്രസിഡന്റ് കെ.വി. നാരായണൻ നായർ, കണിശേരി അമ്പലത്തിനു വേണ്ടി അനുരാഗ്, ശശിധരൻ നായർ രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു എന്നിവർ സ്വീകരിച്ചു. ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ, പി.എം. സലിം, ആർ.എം. രാമചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.