ആലുവ: 165 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് സെപ്തംബർ 13ന് ആലുവ നഗരത്തിൽ എണ്ണായിരത്തോളം പേർ പങ്കെടുക്കുന്ന ഘോഷയാത്ര സംഘടിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന് കീഴിലെ ശാഖ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു.
ജയന്തി ആഘോഷങ്ങൾ വിജയിപ്പിക്കാൻ യൂണിയൻ പരിധിയിലെ 61 ശാഖകളിലും വിശേഷാൽ പൊതുയോഗങ്ങൾ ചേരാനും യോഗം തീരുമാനിച്ചു.
യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, നിബിൻ നൊച്ചിമ എന്നിവർ പ്രസംഗിച്ചു. ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ, കെ.വി. അനിൽകുമാർ, വി.എ. ചന്ദ്രൻ, കെ.സി. സ്മിജൻ, വനിത സംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ഷാൻ മുപ്പത്തടം, വൈസ് പ്രസിഡന്റ് സുനീഷ് പട്ടേരിപ്പുറം എന്നിവരും സംബന്ധിച്ചു.
ആഗസ്റ്റ് 18ന് പതാക ദിനമായി ആചരിക്കും. ശാഖ ഓഫീസുകൾ, കവലകൾ, ശ്രീനാരായണീയ ഭവനങ്ങൾ എന്നിവിടങ്ങളിൽ പീതപതാകകൾ ഉയർത്തും.
ആഗസ്റ്റ് 25ന് യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ രണ്ട് മേഖലകളിലായി ഇരുചക്ര വിളംബര റാലി .
സെപ്തംബർ നാലിന് അദ്വൈതാശ്രമത്തിൽ നിന്നും നഗരം ചുറ്റി ജ്യോതി റിലേ .
അഞ്ച് മുതൽ എട്ട് വരെ യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥന്റെ നേതൃത്വത്തിൽ ദിവ്യജ്യോതി ശാഖകളിൽ പര്യടനം .
13ന് ഘോഷയാത്ര .