n-c-mohanan
അശമന്നൂർ സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ അദ്ധ്യക്ഷത വഹിച്ചു. ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫ് അവാർഡ് ജേതാക്കൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി. കെ. സോമൻ അനുമോദിച്ചു. ബാങ്കിൽ നിന്ന് വിരമിക്കുന്ന കെ.സുലോചനയെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.വർഗീസ് ആദരിച്ചു. സെക്രട്ടറി സി.എസ്. ധനീഷ്, എം. കെ. കൃഷ്ണൻ നമ്പൂതിരി, എൻ.പി. അലിയാർ, പി.ഒ. ജയിംസ്, പി.എം. കാസിം, ഇ.എം. ശങ്കരൻ, വി.ആർ. സുബാഷ്, കെ.കെ. സുരേഷ്, ബിനു തച്ചയത്ത്, സ്മിത ലെനിൻ, രാജേശ്വരി അജി, ജിൻസി പൗലോസ്, അനിത ജയൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് മജീഷ്യൻ ഷാജി കക്കുഴിയുടെ ഇന്ദ്രജാല പ്രകടനവും അരങ്ങേറി.