nanma
പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാലയിൽ നന്മ കുട്ടികളുടെ നാടകവേദിയുടെ ഉദ്ഘാടനം നാടക് എറണാകുളം ജില്ലാ സെക്രട്ടറി ഷാബു കെ മാധവ് നിർവഹിക്കുന്നു. സതീഷ് ബാബു ടി സി ഷിബു ഡോ വി എം രാമകൃഷ്ണൻ അശ്വിൻ പ്രകാശ് തുടങ്ങിയവർ സമീപം

പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ നാടക് തൃപ്പൂണിത്തുറ മേഖലാ കമ്മറ്റിയുടെ സഹകരണത്തോടെ നന്മ കുട്ടികളുടെ നാടകവേദിക്ക് തുടക്കമായി. ശ്രീനാരായണ ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ വച്ച് നാടക് ജില്ലാ സെക്രട്ടറി ഷാബു കെ. മാധവ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.സി. ഷിബു അദ്ധ്യക്ഷത വഹിച്ചു. നാടക് ജില്ലാ കമ്മറ്റി അംഗം സതീഷ് ബാബു, ഡോ. വി.എം. രാമകൃഷ്ണൻ, എം.ജി. സിബി, ബാലവേദി പ്രവർത്തകരായ അശ്വിൻ പ്രകാശ്, അനന്തു സുബ്രഹ്മണ്യൻ, വൃന്ദ വിനോദ്, അഭിരാമി സജി, ഗ്രന്ഥശാല സെക്രട്ടറി വി.ആർ. മനോജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നാടകപരിശീലനത്തിന് സതീഷ് ബാബു, സി.ഡി. ഷൺമുഖൻ തുടങ്ങിയവർ നേതൃത്വം നൽകി. ഞായറാഴ്ചകളിൽ രാവിലെ പത്ത് മുതലാണ് നന്മ കുട്ടികളുടെ നാടകവേദിയുടെ പരിശീലന ക്ലാസ്.