ആലുവ: ആലുവ മേഖല ജനറൽവർക്കേഴ്‌സ് അസ്സോസിയേഷൻ (ഐ.എൻ.ടി.യു.സി) സപ്ലൈകോ സബ് ഡിപ്പോ വെയർ ഹൗസ്സിംഗ് യൂണിറ്റിന്റെ വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി.വി. എൽദോസ് ഉദ്ഘാടനം ചെയ്തു. ടി.എസ്. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഫാസിൽ ഹുസൈൻ, മുഹമ്മദ് ഷെഫീക്ക്, ബി.കെ. അലി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.വി. എൽദോസ് (പ്രസിഡന്റ്), എം.ഒ. ജോയി (വൈസ് പ്രസിഡന്റ്), കെ.ബി. ശ്രീജിത്ത് (ജനറൽ സെക്രട്ടറി), ടി.എസ്. ജോൺസൺ (സെക്രട്ടറി), ഇ.കെ. അലി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.