കൊച്ചി : ഗുരുധർമ്മ പ്രചാരണസഭ കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കൺവെൻഷനും പഠനക്ളാസും നടത്തി. മനയ്ക്കപ്പടി സാവിത്രി രാജന്റെ വസതിയിൽ നടന്ന കൺവെൻഷൻ കേന്ദ്ര ചീഫ് കോ ഓർഡിനേറ്റർ കെ.എസ് . ജയിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീതാ സുരാജ് പഠനക്ളാസ് നയിച്ചു. കേന്ദ്ര എക്സി.അംഗം അഡ്വ.പി.എം. മധു , ജില്ലാ സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, മണ്ഡലം സെക്രട്ടറി സാവിത്രി രാജൻ, വെെസ് പ്രസിഡന്റ് പി.ബി. മോഹനൻ, കെ.ആർ. പൊന്നപ്പൻ കരുമാലൂർ എന്നിവർ സംസാരിച്ചു. നോർത്ത് അമേരിക്കയിൽ നിർമ്മിക്കുന്ന ശിവഗിരി ആശ്രമത്തിനായി മണ്ഡലം കമ്മിറ്റിഅംഗം വിലാസിനി സഹദേവൻ നൽകിയ സംഭാവന ചീഫ് കോ ഓർഡിനേറ്റർ കെ.എസ്. ജെയിൻ ഏറ്റുവാങ്ങി.