aisf
എ.ഐ.എസ്.എഫ് പിറവം മണ്ഡലം സമ്മളനം ജില്ലാ പ്രസിഡന്റ് എം.ആർ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പിറവം: കലാലയങ്ങളെ കലാപാലയങ്ങളക്കാൻ അനുവദിക്കില്ലെന്ന് എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ പ്രസിഡന്റ് എം.ആർ. ഹരികൃഷ്ണൻ പറഞ്ഞു. പഠിക്കുന്നതിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള അന്തരീക്ഷം ഉറപ്പാക്കണം. എ.ഐ.എസ്.എഫ് പിറവം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി അഡ്വ. കെ.എൻ. സുഗതൻ മുഖ്യപ്രഭാഷണം നടത്തി. സി.എ. ഫയാസ്, സി.എൻ. സഭാമണി, അഡ്വ. ജിൻസൺ.വി.പോൾ, സി.എ. സതീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അരുൺ ഗോപി (പ്രസിഡന്റ്), ബിബിൻ ജോർജ് (വൈസ് പ്രസിഡന്റ്), അലൻ.എം.ജോർജ് (സെക്രട്ടറി), ആദിത്യൻ (ജോ. സെകട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.