ആലുവ: സംസ്ഥാന ബീവറേജസ് കോർപ്പറേഷനിൽ 2000 മുതൽ ജോലി ചെയ്യുന്ന അബ്കാരി വർക്കർമാരെ സ്‌പെഷ്യൽ റൂളിൽ ഉൾപ്പെടുത്തി സ്റ്റാഫ് പാറ്റേൺ നടപ്പിലാക്കണമെന്ന് വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ. ശിശുകുമാർ, സംസ്ഥാന ട്രഷറർ കെ. കലാധരൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, എസ്. സുഭാഷ്, പി.സി. സന്തോഷ്, എസ്. സൂര്യപ്രകാശ്, ജോർജ് കുട്ടി, ഉഗേഷ്‌കുമാർ, കെ. ജോഷി, ബിനോയ് മാത്യു തുടങ്ങിയവർ സംസാരിച്ചു.