ആലുവ: നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാമൂഴത്തിൽ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റ് ജനജീവിതം ദുസഹമാക്കുന്നതാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു പറഞ്ഞു. കേരള ഗവ. അഗ്രിക്കൾച്ചർ ഫാം വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകളെ സഹായിക്കുകയും തൊഴിലാളികളെ ദ്രോഹിക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ. മല്ലിക അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ലേബർ വെൽഫെയർ ഓഫീസർ ബേബി ജയിംസിന്റെ യാത്രഅയപ്പ് സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി.വി. ശശി, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, പി. രാമദാസ്, പി.പി. ജോയ്, സി. കീരൻ, കെ.പി. മേരി എന്നിവർ സംസാരിച്ചു.