കൊച്ചി: വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്‌തംബർ എട്ടിന് നടക്കും. വൈകിട്ട് മൂന്നിന് വരാപ്പുഴ അതിരൂപത കത്തീഡ്രൽ ദേവാലയത്തിൽ നിന്നും നാലിന് വൈപ്പിൻ ഗോശ്രീ ജംഗ്‌ഷനിൽ നിന്നും തീർത്ഥാടനം ആംഭിക്കും. തുടർന്ന് ബസിലിക്കയിൽ ആഘോഷമായ ദിവ്യബലി വരാപ്പുഴ അതിരൂപത മെത്രോപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ നടക്കും.