പിറവം : പാഴൂർ ആയുർവേദ എൻ.എച്ച്.എം ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പിറവം നഗരസഭയുടെ സഹകരണത്തോടെ പാഴൂർ സൺഡേ സ്കൂളിൽ നടന്ന ക്യാമ്പ് നഗരാസഭാധ്യക്ഷൻ സാബു കെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ വത്സല വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ അന്നമ്മ ഡോമി , കൗൺസിലർ അൽസ അനൂപ് , വികസന സമിതിഅംഗം സിമ്പിൾ തോമസ്, ഡോ. ദീപാ കെ.എൻ, ഡോ.ദിവ്യ സി.നായർ, ഡോ.ലക്ഷ്മി പദ്മനാഭൻ, മഞ്ജു ഷാജി എന്നിവർ പ്രസംഗിച്ചു.