അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന മികവിന് അംഗീകാരമായി ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ചു. ഡി ഡി പി യുടെ പ്രതിനിധിയായി എത്തിയ സീനിയർ സൂപ്രണ്ട് ഡൈനൂസ് തോമസ് ഐ എസ് ഒ പ്രഖ്യാപനം സർട്ടിഫിക്കറ്റ് സെക്രട്ടറി മുഹമ്മദ് സിറാജിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ വൈ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം എം ജെയ്‌സൺ, രാജി ബിനീഷ്. പഞ്ചായത്ത് അംഗങ്ങളായ ലത ശിവൻ, ബിന്ദു വൽസൺ, ധന്യ ബിനു, ലിസി മാത്യു, രാഷ്ടീയ പ്രതിനിധികളായ കെ പി രാജൻ, കെ ടി ഷാജി, കെ സി ജോസ്, എം എം പരമേശ്വരൻ, വില്ലേജ് ഓഫീസർ അജിതൻ, വ്യാപാരി പ്രതിനിധി ഏല്യാസ് താടിക്കാരൻ തുടങ്ങിയവർ സംസാരിച്ചു. അഞ്ച് മാസം നീണ്ടു നിൽക്കുന്ന അമ്പതാം വാർഷികാഘോഷങ്ങളുടെ ആരംഭം കുറിച്ചു നാടിന്റെ നാനാതുറയിൽപെട്ടവർ ഒന്നു ചേർന്ന് 50 തിരികൾ തെളിച്ചു.