cpm
കെ.എസ്.കെ.ടി.യു കറുകുറ്റി വില്ലേജ് സമ്മേളനം കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പ്രളയ ദുരിതാശ്വാസനിധി വിനിയോഗത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെനും പഞ്ചായത്ത് സെക്രട്ടറി അന്വേഷണം നടത്തി തെറ്റുകാരനെന്ന് കണ്ടാൽ മെമ്പർ രാജിവയ്ക്കണം എന്നും കേരള സ്റ്റേറ് കർഷകതൊഴിലാളി യൂണിയൻ കറുകുറ്റി വില്ലേജ് സമ്മേളനം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റിയുടെ പ്രസിഡന്റ് പുഷ്പ രവി അദ്ധ്യക്ഷത വഹിച്ചു.രാജു അമ്പാട്ട്, പി.വി. ടോമി, കെ.കെ.ഗോപി, എ.സി. ജയൻ, പി.പി.എൽദോ ,കെ. ആർ. ബാബു,എൻ.വി.വേലായുധൻഎന്നിവർ പ്രസംഗിച്ചു..ഭാരവാഹികളായി പുഷ്പ രവി (പ്രസിഡന്റ്) കെ.കെ.വിശ്വംഭരൻ (സെക്രട്ടറി) ബെന്നി ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.