അങ്കമാലി : ചമ്പന്നൂർ ഹരിശ്ചന്ദ്ര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജ മഹോത്സവം ആഘോഷിച്ചു. കുമാരി അഭിരാമി സുനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചമ്പന്നൂർ സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ ഹെഡ്മിസ്റ്ററസ് വോൾഗ ജോർജ്ജിനെ ആദരിച്ചു. എം.കെ വത്സലൻ മുഖ്യ പ്രഭാഷണം നടത്തി. അജീഷ് വെട്ടിപ്പുഴ ആശംസ പ്രസംഗം നടത്തി. പരിപാടിയിൽ വൃന്ദ വിക്രമനെ വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു. ആവണി രാമകൃഷ്ണൻ സ്വാഗതവും സിന്ധുജ സന്തോഷ് കൃതഞ്ജത രേഖപ്പെടുത്തി.