ഫോർട്ട് കൊച്ചി ഗവ.ആശുപത്രിയിൽസാമൂഹ്യ വിരുദ്ധരുടെവിളയാട്ടം
ഫോർട്ട് കൊച്ചി: ഗവ.ആശുപത്രി സാമൂഹ്യ വിരുദ്ധരുടെ താവളമായി.കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധർ ആശുപത്രിയുടെ ജനലുകൾതകർത്തു. ആശുപത്രിയുടെ പിറക് വശം കാട് പിടിച്ച് കിടക്കുന്നു.സാമൂഹ്യ വിരുദ്ധർക്ക് ഇതുവഴി എളുപ്പം കടക്കാൻ പറ്റും. . . കഴിഞ്ഞ ദിവസം മഹാത്മ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.24 മണിക്കൂറും ആശുപത്രിയിൽ സെക്യൂരിറ്റിയെ നിയമിക്കുക, ആശുപത്രിയും പരിസരവും കാമറ നിരീക്ഷണത്തിലാക്കുക, ഒഴിവുകൾ ഉടൻ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മഴക്കാലം കനത്തതോടെ നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. എന്നാൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തത് രോഗികളെ വലയ്ക്കു കയാണ്. കോട്ട ആശുപത്രി എന്ന് അറിയപ്പെടുന്ന ഈ സർക്കാർ ആശുപത്രി ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ ആശ്രയ കേന്ദ്രമാണ് .ഒരു കാലത്ത് ഈ ആശുപത്രിയിൽ ജില്ലയുടെ പല ഭാഗത്തു നിന്നും രോഗികൾ എത്തിയിരുന്നു. സ്ഥലം എം.എൽ.എ ഇടപെട്ട് ആശുപത്രിയുടെ ശോച്യാവസ്ഥക്ക് പരിഹാരം കണ്ടില്ലെങ്കിൽസമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് റസിഡൻസ് അസാസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
മദ്യപാനവും കഞ്ചാവ് വില്പനയും പതിവ്
രാത്രി കാലങ്ങളിൽ സെക്യൂരിറ്റി ഇല്ല
നിരീക്ഷണ കാമറയും ഇല്ല