ഫോർട്ടുകൊച്ചി: കനത്ത കാറ്റിലും മഴയിലും പശ്ചിമകൊച്ചിയിൽ 3 സ്ഥലത്ത് മരങ്ങൾ കടപുഴകി വീണു. ഉച്ചയോടെ ഫോർട്ട് കൊച്ചി ബീച്ചിൽ വീണ മരം ഫയർഫോഴ്സ് മുറിച്ച് നീക്കി. മുണ്ടംവേലി, ഫോർട്ടുകൊച്ചി 18 ഹോട്ടലിനു സമീപവും മരം വീണു.സ്റ്റേഷൻ ഓഫീസർ പി.വി.അശോകന്റെ നേതൃത്വത്തിൽ എത്തിയ സംഘം രക്ഷാപ്രവർത്തനങ്ങൾ നടത്തി.മുണ്ടംവേലിയിൽ ചെറിയ തോതിൽ ഗതാഗതവും തടസപ്പെട്ടു.