ഉദയംപേരൂർ: എസ്.എൻ.ഡി.പി ശാഖാ യോഗം 1084 ന്റെ പോഷക സംഘടനയായ വനിതാസംഘത്തിന്റെ 15-ാമത് വാർഷിക പൊതുയോഗം ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കണയന്നൂർ യൂണിയൻ വനിതാസംഘം കൺവീനർ വിദ്യാ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഷീബ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ജി.എസ്. അശോകൻ, ജിനുരാജ്, പി.സി. ബിബിൻ, രാജി സുനിൽ, ഗായത്രി രാമചന്ദ്രൻ, സുധീർ ചോറ്റാനിക്കര ,സുമ ശശി, സൂരജ്, ഗിരിജ വരദൻ, സുമ ജയൻ എന്നിവർ സംസാരിച്ചു. കുമാരി സംഘം ഭാരവാഹികളായി ദിയ രാജേഷ്, ശ്രീലക്ഷ്മി എ.കെ. എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.