നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് 'അദ്വൈതം 2019' വിജയിപ്പിക്കാൻ കുറുമശേരി മേഖല കൺവെൻഷൻ തീരുമാനിച്ചു.
പൊയ്ക്കാട്ടുശേരി ശാഖായിൽ നടന്ന കൺവെൻഷൻ ആലുവ യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൗൺസിലർ കെ.ജി. ജഗൽകുമാർ ഉദ്ഘാടനം ചെയ്തു. കുറുമശ്ശേരി മേഖല കൺവീനൻ രതീഷ് പൊയ്ക്കാട്ടുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി പി.എ. സത്യൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സി.എച്ച്. അരുൺ എന്നിവർ സംസാരിച്ചു.