ആലുവ: മുപ്പത്തടം യുവജന സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 50ാം വാർഷികത്തിൽ ചന്ദ്രനെയും ചാന്ദ്ര ഗവേഷണത്തെപ്പറ്റിയും ചാന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണത്തെപ്പറ്റിയും ക്ലാസ്സ് സംഘടിപ്പിച്ചു. അൽ അമീൻ കോളേജ് ഊർജ്ജ വിഭാഗം അദ്ധ്യാപിക ഡോ. എസ്. ശ്രീജ ക്ലാസെടുത്തു. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്. മധു ആമുഖ പ്രഭാഷണം നടത്തി. സി.ടി. ഗണേഷ് കുമാർ, എൻ.സി. വിനോദ് എന്നിവർ സംസാരിച്ചു. ചാന്ദ്ര ക്വിസ് മത്സരത്തിൽ സമ്മാനം നേടിയ അദ്വൈതിനെ ആദരിച്ചു.