നെട്ടൂർ:എസ്എൻഡിപിയോഗം നെട്ടൂർ നോർത്ത് 4679 -ാം നമ്പർ ശാഖായോഗത്തിന്റെകീഴിലുളള എസ്.എൻ.ഡി.പി.യൂത്ത് മൂവ്മെന്റിന്റെ 11-ാമത് വാർഷിക പൊതുയോഗവും,തിരഞ്ഞെടുപ്പുംകുമാരി സംഘം രൂപീകരണവും നെട്ടൂർ നോർത്ത് ശ്രീനാരായണഹാളിൽ നടന്നു.ശാഖ പ്രസിഡന്റ്‌ പി.ആർ.രാജൻ ഉദ്ഘാടനം ചെയ്തു.കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ്‌ വിനോദ്എരൂർ അദ്ധ്യക്ഷനായിരുന്നു.ശാഖ സെക്രട്ടറി പി.പി.രഞ്ജിത്ത്,ശാഖ വൈസ് പ്രസിഡന്റ്‌ ദിലീപ് ചൂരക്കാട്ട്,വനിതാസംഘം സെക്രട്ടറി സരള കൃഷ്ണൻ,യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി ലിജിത്ത് ലാൽ,ബാലജനയോഗം സെക്രട്ടറി നിരഞ്ജൻരാജേഷ് എന്നിവർ പ്രസംഗിച്ചു.