പനങ്ങാട്: ഈവർഷം ചേപ്പനം ചാത്തമ്മ ദ്വീപുകളിൽ നിന്നുംഅജിത്മുച്ചങ്ങത്ത് ലീഡിംഗ് ക്യാപ്റ്റനായ കരുവാറ്റ ശ്രീവിനായകൻ ചുണ്ടൻവളളം ലഹരിക്കെതിരെ ഇടിതാളമിട്ട് തുഴയെറിഞ്ഞ് നെഹ്റു ട്രോഫിയിൽ മുത്തമിടാനുളള പരിശീലന തുഴച്ചിൽ ചേപ്പനം കായലിൽ ആരംഭിച്ചു.
കഴിഞ്ഞവർഷം പ്രളയദുരന്തത്തിൽ നിന്നും കേരളത്തെ രക്ഷിക്കുന്നതിൽ മാതൃകയായ പ്രദേശത്തെ 140ഓളം മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന കൂട്ടായ്മയിലാണ് ലഹരിക്കെതിരെ തുഴയെറിഞ്ഞ് നെഹ്റു ട്രോഫിയെ ലക്ഷ്യമിട്ട് നീങ്ങുന്നത്. ലഹരി-മയക്കുമരുന്നുവിരുദ്ധ സന്ദേശവുമായി 95പേർ തുഴയുന്ന കരുവാറ്റ ശ്രീവിനായകൻ ചുണ്ടൻ പരിശീലനത്തുഴച്ചിൽ വേമ്പനാട്ട്കായലിന്റെ ശാഖയായ ചേപ്പനം-പനങ്ങാട് കായലിൻ വെളുപ്പിന് 5 മണിമുതൽ 8വരെയാണ് നടന്നുവരുന്നത്.പനങ്ങാട്,ചാത്തമ്മ,ചേപ്പനം,മരട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള യുവാക്കൾ ഇതിൽ ഉൾപ്പെടും.
80തുഴച്ചിൽക്കാർക്ക് പുറമേ വിവിധസ്ഥലങ്ങളിൽചുണ്ടൻവള്ളങ്ങളുടെമത്സരങ്ങളിൽ പങ്കെടുത്തവരാണ് നേതൃത്വം നൽകുന്നത്.ബാലകൃഷ്ണൻ ഉദയത്തും വാതിൽ ശ്രീവിനായകൻ ചുണ്ടന്റെ അമരംപിടിക്കും.ഷിബിൻചേപ്പനം ഒന്നാംതുഴയേന്തും,ഷിബുചാത്തമ്മ ഇടിതാളംമുഴക്കും,ആറ് താളക്കാരും 5പങ്കായക്കാരും ഒപ്പംചേർന്ന് മൊത്തം 95പേർ ശ്രീവിനായകൻ ചുണ്ടനെ ചാട്ടുളിപോലെ ജലപ്പരപ്പിലുടെനയിക്കുന്ന തീപാറുന്നപോരാട്ടത്തിന്സജ്ജമാക്കുന്ന കാഴ്ച നാട്ടുകാർക്ക് ആവേശമായിമാറി.
മത്സ്യത്തൊഴിലാളികളുൾപ്പടെ വിവിധജോലികളിൽപ്പെടുന്നതൊഴിലാളികളാണ് ഈകായൽവിസ്മയത്തിന്ന് കച്ചമുറുക്കിയിരിക്കുന്നത്.തൊഴിലാളികളായതിനാൽ ജോലിസമയത്തിന് മുമ്പുളള സമയങ്ങളിലാണ് പരിശീലനം തുടരുന്നത്.എന്നാൽ10ദിവസം ചേപ്പനത്ത് ക്യാമ്പ് ചെയ്ത് പരിശീലനം നടത്തി വിജപ്രതീക്ഷ വർദ്ധിപ്പിക്കുവാനുളള കഠിന പരിശ്രമത്തിലാണ് സഘാടകർ.
അഡ്വ:ജോളിജോൺ (പ്രസിഡന്റ്),വി.ഒ.ജോണി (സെക്രട്ടറി), വി.എ.രഘുവരൻ(വൈസ് ചെയർമാൻ), ഉണ്ണി നടുത്തുരുത്തി ,വി.എ.സാദിഖ്,പളളൂരുത്തിബ്ളോക്ക്പഞ്ചായത്ത്പ്രസിഡന്റ് സി.എസ്.പീതാംബരൻ,തുടങ്ങിയവർസംരഭത്തിന് നേതൃത്വം നൽകും.