badmint
റോട്ടറി കൊച്ചിൻ ടെക്‌നോപൊളിസ് സംഘടിപ്പിച്ച കോർപ്പറേറ്റ് ബാഡ്മിന്റൺ ചലഞ്ചിലെ വിജയികൾ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ മാധവ് ചന്ദ്രൻ, റോട്ടറി കൊച്ചിൻ ടെക്‌നോപൊളിസ് പ്രസിഡന്റ് ജയരാജ് കുളങ്ങര തുടങ്ങിയവർക്കൊപ്പം

കൊച്ചി : റോട്ടറി കൊച്ചിൻ ടെക്‌നോപൊളിസ് സംഘടിപ്പിച്ച കോർപ്പറേറ്റ് ബാഡ്മിന്റൺ ചലഞ്ചിൽ മെൻസ് ഡബിൾസിൽ ടി.സി.എസിലെ എൽബിൻ ഫ്രാൻസിസും മോനിസ് സി.കെയും മിക്‌സഡ് ഡബിൾസിൽ ഏണസ്റ്റ് ആൻഡ് യംഗിലെ ഉണ്ണി വർഗീസും മെറിൻ സൂസനും ജേതാക്കളായി. നെസ്റ്റിലെ അരുൺ പ്രകാശ്, ജോൺ ബോസ്‌കോ, ടി.സി.എസിലെ എൽബിൻ ഫ്രാൻസിസ്, വിജയലക്ഷ്മി എന്നിവർ യഥാക്രമം രണ്ടു വിഭാഗങ്ങളിലേയും റണ്ണർ അപ്പുകളായി. കാക്കനാട് യുണെറ്റഡ് സ്‌പോർട്‌സ് സെന്ററിലെ ഇൻഡോർ കോർട്ടിൽ നടന്ന മത്സരത്തിൽ 128 ടീമുകൾ പങ്കെടുത്തു. റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ മാധവ്ചന്ദ്രൻ സമ്മാനദാനം നിർവഹിച്ചു.