കൊച്ചി : കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) വിമൻസ് കമ്മിഷൻ പ്രതിനിധി ശില്പശാല സംഘടിപ്പിച്ചു. വിമൻസ് കമ്മിഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ലീന ജോസ്, പി.ഒ.സി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, റോസക്കുട്ടി എബ്രഹാം, ഡെൽസി ലൂക്കാച്ചൻ, അൽഫോൻസാ ആന്റിൽസ്, ശോഭാ തോമസ്, ആനി ജോസഫ്, പ്രൊഫ. റീത്താമ്മ എന്നിവർ സംസാരിച്ചു.