തൃക്കാക്കര : ബി.എസ്.എൻ.എൽ ഇന്റർനെറ്റ് തകരാറിലായതിനെതുടർന്ന് കാക്കനാട് സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം താറുമാറായി.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെമുതലാണ് ഇന്റർനെറ്റ് തകരാറിലായത്.അന്നുതന്നെ രജിസ്ട്രാർ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ആധാരം രജിസ്ട്രേഷനുംആധാരങ്ങളുടെ പകർപ്പ്,ബാദ്ധ്യത സർട്ടിഫിക്കറ്റ് തുടങ്ങിയവ ലഭിക്കാനും ആളുകൾ നെട്ടോട്ടമോടുകയാണ്. ആറ് ക്ലാർക്കുമാരിൽ അഞ്ചുപേരും ആലുവ ,ഇടപ്പളളി,തൃപ്പുണിത്തുറ, സബ് രജിസ്ട്രാർ ഓഫിസുകളിൽ ഇരുന്നാണ് ഒരുപരിധിവരെ കാര്യങ്ങൾ നടത്തുന്നത്.കാക്കനാട് സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്നവരോട് മറ്റ് ഓഫിസുകളിൽ പോയി കാക്കനാട് ഓഫീസിലെ ക്ലാർക്കിനെ കണ്ട് ഫയൽ ഓൺലൈൻ ആയി പരിശോധിച്ച ശേഷം തിരികെവരാൻ ആവശ്യപ്പെടുകയാണ് പതിവ്.ഇത് ആലുവ ,ഇടപ്പളളി,തൃപ്പുണിത്തുറ തുടങ്ങിയ രജിസ്ട്രാർ ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.