കിഴക്കമ്പലം: അശരണരായവർക്ക് വീട് നിർമ്മിച്ചു നൽകുക, പുക്കാട്ടുപടിയിൽ സി.സി.ടി.വി സ്ഥാപിക്കുക തുടങ്ങി 30 ലക്ഷം രൂപയോളം ചെലവിടുന്ന സേവന പദ്ധതികളുമായി പുക്കാട്ടുപടിയിൽ ലയൺസ് ക്ലബിന്റെ പ്രവർത്തനം ആരംഭിച്ചു. ഇതോടനുബന്ധിച്ച് പുക്കാട്ടുപടിയിൽ നടന്ന രൂപീകരണ യോഗത്തിൽ ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കൊളാരിക്കൽ മുഖ്യാതിഥിയായി. ഭാരവാഹികളായി വി.എ. ജോർജ് (പ്രസിഡന്റ്), ജിജോ.കെ.പോൾ ( സെക്രട്ടറി), പ്രദീഷ് വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സോൺ ചെയർമാൻ സിബി ഫ്രാൻസിസ് ,സാബു ജോസഫ്, സനൽ പോൾ, ജെയിംസ് വർഗീസ്, ജിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.